Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Malayalee

America

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 15ാമ​ത് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ന് ഡാ​ള​സി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം

ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ 15ാമ​ത് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​നും 30ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ഉ​ജ്ജ്വ​ല തു​ട​ക്കം. പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ കോ​ട്ട​യം എം.​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് സ​മ്മേ​ള​നം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വ​ഹി​ക്കു​ന്ന പ​ങ്ക് പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ത​ന്റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഡാ​ള​സി​ൽ ന​ട​ന്ന പ്ര​ഭോ​ജ്ജ്വ​ല​മാ​യ ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ജോ​ൺ മ​ത്താ​യി, ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ത​ല​ച്ചെ​ല്ലൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൗ​ൺ​സി​ൽ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ലും വി​ളം​ബ​ര റാ​ലി​യി​ലും അ​മേ​രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ് (യു.​എ.​ഇ ഉ​ൾ​പ്പെ​ടെ), യു​കെ & യൂ​റോ​പ്പ്, ഇ​ന്ത്യ, ഫാ​ർ ഈ​സ്റ്റ് & ഓ​സ്ട്രേ​ലി​യ, ആ​ഫ്രി​ക്ക തു​ട​ങ്ങി​യ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കൗ​ൺ​സി​ൽ റീ​ജി​യ​ണു​ക​ളു​ടെ​യും പ്രൊ​വി​ൻ​സു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ അ​ണി​നി​ര​ന്നു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഹൂ​സ്റ്റ​ൺ 5വേ ​ഡി​സ്ട്രി​ക്റ്റ് കോ​ർ​ട്ട് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഡോ. ​പി. എ. ​ഇ​ബ്രാ​ഹിം ഹാ​ജി മെ​മ്മോ​റി​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്റേ​ൺ അ​വാ​ർ​ഡ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ന് സ​മ്മാ​നി​ച്ചു. ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ന് വേ​ണ്ടി നൈ​നാ​ൻ മ​ത്താ​യി എം.​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ൽ നി​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ’എ​ൻ​കോ​ൺ​സ്’ സ്ഥാ​പ​ക​നും സിഇഒ​യു​മാ​യ മോ​ബി കെ. ​ബാ​ബു​വി​ന് ജ​ഡ്ജി സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ത്യേ​ക സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും നി​ർ​വഹി​ച്ചു.

ച​ട​ങ്ങി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സ്, ഗ്ലോ​ബ​ൽ കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ത​ല​ച്ച​ല്ലൂ​ർ, അ​മേ​രി​ക്ക​ൻ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് പി​ന്റോ ക​ണ്ണ​മ്പ​ള്ളി, ഗ്ലോ​ബ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ൻ​സി ത​ല​ച്ച​ല്ലൂ​ർ, ഇ​ന്ത്യ റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ. ​വി. സാ​ബു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡന്‍റ് ​ജേ​ഷ് പി​ള്ള തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഘ​ട​ന നേ​താ​ക്ക​ളും വി​വി​ധ റീ​ജി​യ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് രേ​ഷ്മ റോ​യ് കൊ​റി​യോ​ഗ്രാ​ഹി നി​ർ​വ​ഹ​ച്ചു റോ​യ​ൽ ഡാ​ൻ​സ് സ്റ്റു​ഡി​യോ അ​വ​ത​രി​പ്പി​ച്ച ഡ​ബ്ള്യൂ​എം​സി തീം ​ഡാ​ൻ​സ്, ശീ​ത​ൾ സെ​ബി​ൻ കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സി​ന്റെ സ്വാ​ഗ​താ​ഞ്ജ​ലി നൃ​ത്തം, കൃ​ഷ്ണ​കി​ര​ൺ കി​ഷ​ന്റെ ഓ​പ്പ​ണിം​ഗ് ഡാ​ൻ​സ്, ഡോ​ൺ വ​ർ​ഗീ​സ്, ശ​ങ്ക​ർ നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള, അ​ജി പ​ണി​ക്ക​ർ രേ​ഷ്മ ടീ​മി​ന്റെ നൃ​ത്തം, ഡോ​ളി പ​ട​യാ​റ്റി​ലി​ന്റെ ക​വി​താ​ലാ​പ​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഗോ​ള സ​മ്മേ​ള​നം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ തി​ങ്ക​ളാ​ഴ്ച സ​മാ​പി​ക്കും.

Latest News

Corehub Up